ബോൺമൗത്തിനെ മറികടന്നു, വാറ്റ്ഫോഡ് റിലഗേഷൻ ഭീഷണിക്ക് പുറത്ത്

- Advertisement -

വാറ്റ്ഫോഡിൽ നൈഗൽ പിയേഴ്സന്റെ മികച്ച തന്ത്രങ്ങൾ തുടരുന്നു. ബോൺമൗത്തിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന അവർ സീസണിൽ ആദ്യമായി റിലഗേഷൻ സോണിന്റെ പുറത്ത് കടന്നു. ഇന്നത്തെ ജയത്തോടെ 22 പോയിന്റുള്ള അവർ 17 ആം സ്ഥാനത്ത് എത്തിയപ്പോൾ 20 പോയിന്റുള്ള ബോൺമൗത് 19 ആം സ്ഥാനത്താണ്.

കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയാണ് വാറ്റ്ഫോഡ് ജയിച്ചു കയറിയത്. ആദ്യ പകുതിയിൽ ഡോകോറേയുടെ ഗോളിൽ മുന്നിൽ എത്തിയ അവർ രണ്ടാം പകുതിയിൽ 2 ഗോളുകൾ നേടി മത്സരം ഉറപ്പാക്കി. 65 ആം മിനുട്ടിൽ ക്യാപ്റ്റൻ ട്രോയ് ഡീനിയുടെ ഗോളിൽ ലീഡ് ഉയർത്തിയ അവർ ഇഞ്ചുറി ടൈമിൽ പെരേരയിലൂടെയാണ് ലീഡ് മൂന്നാക്കിയത്. അവസാനം കളിച്ച 11 കളികളിൽ ബോൺമൗത്തിന്റെ 9 ആം തോൽവിയാണ് ഇന്നത്തേത്.

Advertisement