ഏഴു പേരെ ഓഫ് സൈഡാക്കിയ തന്ത്രവുമായി ഷറ്റോരിയുടെ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മിലുള്ള ഇന്നത്തെ മത്സരത്തിൽ കൗതുകകരമായ ഒരു ഡിഫൻഡിംഗ് കാണാൻ ആയി. 90ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെയ്ക്ക് ലഭിച്ച ഫ്രീകിക്ക് എ ടി കെ കൊൽക്കത്ത വലയിൽ എത്തിച്ചു എങ്കിലും ഗോളടിച്ച റോയ് കൃഷ്ണ ഉൾപ്പെടെ ഏഴു എ ടി കെ താരങ്ങളാണ് ആ ഫ്രീകിക്കിൽ ഓഫ് സൈഡ് ആയത്. എ ടി കെ താരങ്ങൾ ഓഫ് സൈഡ് അല്ല എന്ന് വാദിച്ചു എങ്കികും റീപ്ലേകളിൽ ഏഴു എ ടി കെ താരങ്ങൾ ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞു.

ഫ്രീകിക്ക് എടുക്കന്നതിന് തൊട്ടുമുമ്പായി ഗോൾ പോസ്റ്റിന് എതിരായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം ഓടിക്കൊണ്ടായിരുന്നു എ ടി കെയെ മൊത്തമായി ഓഫ് സൈഡ് ട്രാപ്പിൽ കുരുക്കിയത്‌. സീസണിൽ ഉടനീളം സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്യാത്തതിൽ വിമർശനം കേട്ടുകൊണ്ടിരുന്ന ഷറ്റോരി ഇന്ന് പുതിയ ഡിഫൻസീവ് തന്ത്രം ഉപയോഗിക്കുകയായിരുന്നു. മത്സരത്തിൽ വിജയം ഉറപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ ഡിഫൻസീവ് തന്ത്രങ്ങൾ കൊണ്ടായി.

Advertisement