ന്യൂസിലാണ്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുവാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍

Photo: Twitter/@BLACKCAPS

വിന്‍ഡീസിനോടും പാക്കിസ്ഥാനോടും നടക്കാനിരിക്കുന്ന പരമ്പരകളുമായി മുന്നോ്ട് പോകുവാന്‍ ന്യൂസിലാണ്ട് ക്രിക്കറ്റിന് അനുമതി നല്‍കി സര്‍ക്കാര്‍. അടുത്താഴ്ച ഈ രണ്ട് പരമ്പരകളുടെയും ഷെഡ്യൂളുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. എന്നാല്‍ താരങ്ങളെ കാത്തിരിക്കുന്നത് 14 ദിവസത്തെ ഐസൊലേഷേനാണ്. അത് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്ന് ന്യൂസിലാണ്ട് സിഇഒ ഡേവിഡ് വൈറ്റ് വ്യക്തമാക്കി.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് അനുമതി ലഭിച്ചത് തന്നെ വലിയ കാര്യമാണെന്നും ബോര്‍ഡിന് വലിയൊരു സാമ്പത്തിക ആശ്വാസമാണ് ഈ കാര്യം എന്നും വൈറ്റ് അഭിപ്രായപ്പെട്ടു. ഈ ടീമുകളുടെ ഐസൊലേഷനിലെ ചെലവ് മുഴുവന്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആവും വഹിക്കുക എന്നും വൈറ്റ് വ്യക്തമാക്കി.

Previous articleധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ : വിരേന്ദർ സെവാഗ്
Next articleറൗവിൽസൺ റോഡ്രിഗസ് ഇന്ന് ഗോകുലം കേരള ഡിഫൻസിൽ