വെട്ടോറിയ്ക്ക് ആദരം, 11ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ന്യൂസിലാണ്ട്

മുന്‍ ന്യൂസിലാണ്ട് നായകന്‍ ഡാനിയേല്‍ വെട്ടോറിയോടുള്ള ആദര സൂചകമായി താരം തന്റെ ഏകദിന ടി20 കരിയറില്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന പതിനൊന്നാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ന്യൂസിലാണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തങ്ങളുടെ ജഴ്സി നമ്പറുകള്‍ പ്രഖ്യാപിച്ചപ്പോളാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ഈ തീരുമാനം കൈക്കൊണ്ടത്. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് തങ്ങളുടെ ടീമിന്റെ ജഴ്സി നമ്പറുകള്‍ ന്യൂസിലാണ്ട് പുറത്ത് വിട്ടത്.

ആഷസില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ജഴ്സി നമ്പറുകള്‍ പുറത്ത് വിടുന്ന മൂന്നാമത്തെ ടീം കൂടിയായി ഇതോടെ ന്യൂസിലാണ്ട്. ട്വിറ്ററിലൂടെ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ജഴ്സി നമ്പര്‍ പിന്‍വലിക്കുവാനുള്ള തീരുമാനം ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിച്ചത്.

Loading...