റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്, ബാറ്റിംഗ് മറന്ന് വെസ്റ്റിന്‍ഡീസ്

Sports Correspondent

Newzealandwestindies
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് തന്നെ വിജയം. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 90 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് മികച്ച വിജയം നേടിയത്. ഇതോടെ പരമ്പര 2-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 215/5 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് മാത്രമാണ് നേടിയത്. ഒര ഘട്ടത്തിൽ 87/9 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ അവസാന വിക്കറ്റ് കൂട്ടുകെട്ട് നേടിയത 38 റൺസാണ് നൂറ് കടത്തുവാന്‍ സഹായിച്ചത്.

ഒബേദ് മക്കോയി 23 റൺസും ഹെയ്ഡന്‍ വാൽഷ് 10 റൺസും നേടിയാണ് ടീമിനെ ഓള്‍ഔട്ട് ആകുന്നതിൽ നിന്ന് രക്ഷിച്ചത്. 40 റൺസ് നേടുന്നതിനിടെ 6 വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസ് നഷ്ടമായത്.

റോവ്മന്‍ പവൽ(21) – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്(18) 35 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ഇവരും വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റനറും മൈക്കൽ ബ്രേസ്‍വെല്ലും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഗെന്‍ ഫിലിപ്പ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 215 റൺസ് നേടിയത്. താരം 41 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ഡാരിൽ മിച്ചൽ 20 പന്തിൽ 48 റൺസ് നേടി. ഡെവൺ കോൺവേ 42 റൺസും മാര്‍ട്ടിന്‍ ഗപ്ടിൽ 20 റൺസും നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിനായി ഒബേദ് മക്കോയി 3 വിക്കറ്റ് നേടി.

 

Story Highlights: New Zealand registers a huge win against the West Indies in the second T20I.