ന്യൂസിലൻഡിനെ എറിഞ്ഞിട്ടു, ഓസ്ട്രേലിയക്ക് 203 റൺസ് ലീഡ്

- Advertisement -

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ന്യൂസിലൻഡ് സമ്മർദ്ദത്തിൽ. മൂന്നാം ദിനം രണ്ടാ സെഷനിൽ എത്തുമ്പോഴേക്ക് ന്യൂസിലൻഡ് ഓൾ ഔട്ടായി. 251 റൺസിനാണ് ന്യൂസിലൻഡ് ഓൾ ഔട്ടായത്. ഓസ്ട്രേലിയ 203 റൺസിന്റെ ലീഡ് നേടി. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 63 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിന് പക്ഷെ ഇന്ന് എല്ല പിഴച്ചു.

അഞ്ചു വിക്കറ്റ് എടുത്ത ലിയോൺ ആണ് ന്യൂസിലൻഡിനെ തകർത്തത്. പാറ്റ് കുമ്മിൻസൻ മൂന്ന് വിക്കറ്റും സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തു. ആദ്യ ടെസ്റ്റ് കളിക്കുന്ന ഗ്ലെൻ ഫിലിപ്സ് ആണ് ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്സിലെ ടോപ് സ്കോറർ‌ 52 റൺസ് ആണ് ഗ്ലെൻ ഫിലിപ്സ് നേടിയത്. ലതാം 49 റൺസും ടോം ബ്ലുണ്ടെൽ 34 റൺസും എടുത്തു.

Advertisement