എല്ലാവരുടെയും കരിയർ തുടങ്ങുന്ന സമയത്ത് തന്റെ കരിയർ അവസാനിച്ചെന്ന് ഇർഫാൻ പത്താൻ

(AP Photo/Eranga Jayawardena)

എല്ലാവരുടെയും കരിയർ തുടങ്ങുന്ന 27-28 വയസ്സിൽ തന്റെ കരിയർ അവസാനിച്ചുവെന്ന് കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തന്റെ 28മത്തെ വയസ്സിന് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനാവാതെ പോയതാണ് തനിക്ക് ആകെയുള്ള വിഷമമെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

തന്റെ 28മത്തെ വയസ്സിൽ തനിക്ക് 301 ഇന്റർനാഷണൽ വിക്കറ്റുകൾ ഉണ്ടായിരുന്നെന്നും എന്നാൽ തുടർന്ന് ഇന്ത്യക്ക് വേണ്ടി കളിയ്ക്കാൻ കഴിയാത്തത് ഇപ്പോഴും തന്റെ വിഷമമായി നിലകൊള്ളുന്നുവെന്നും ഇർഫാൻ പത്താൻ പറഞ്ഞു. തനിക്ക് ഇന്ത്യക്ക് വേണ്ടി കളിച്ച് 500-600 വിക്കറ്റുകൾ വീഴ്ത്താനും കൂടുതൽ റൺസ് നേടാനും ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ അത് നടന്നില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

തന്റെ 19മത്തെ വയസ്സിൽ 2003ലാണ് ഇർഫാൻ പത്താൻ ഓസ്ട്രേലിയക്കെതിരെ കളിച്ചുകൊണ്ട് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തുന്നത്. 2012ലെ ലോകകപ്പ് ടി20യിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഇർഫാൻ പത്താന്റെ ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരം. ഇന്ത്യക്ക് വേണ്ടി 120 ഏകദിന മത്സരങ്ങളും 29 ടെസ്റ്റ് മത്സരങ്ങളും 24 ടി20 മത്സരങ്ങളും ഇർഫാൻ പത്താൻ കളിച്ചിട്ടുണ്ട്.

Previous articleബ്രസീലിന്റെ ഒരു വണ്ടർ കിഡ് കൂടെ റയൽ മാഡ്രിഡിലേക്ക്
Next articleന്യൂസിലൻഡിനെ എറിഞ്ഞിട്ടു, ഓസ്ട്രേലിയക്ക് 203 റൺസ് ലീഡ്