ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ മൂന്ന് ആഴ്ചയോളം പുറത്ത് ഇരിക്കും

Img 20201202 233318
- Advertisement -

ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ഡാനിയൽ ഫോക്സിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് ഗോവയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഫോക്സിന് പരിക്കേറ്റത്. ഗ്രോയിൻ ഇഞ്ച്വറിയാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയത് മൂന്ന് ആഴ്ച എങ്കിലും ഫോക്സ് പുറത്ത് ഇരിക്കേണ്ടി വരും. ഫോക്സിന് മുമ്പും കരിയറിൽ ഗ്രോയിൻ ഇഞ്ച്വറി പ്രശ്നമായി എത്തിയിട്ടുണ്ട്.

ഇതിനകം ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ ഫോക്സിന്റെ അഭാവത്തിൽ കൂടുതൽ സമ്മർദ്ദത്തിൽ ആകും. രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ വഴങ്ങിയ ഡിഫൻസാണ് ഈസ്റ്റ് ബംഗാളിന്റേത്. ഫോക്സ് കൂടെ പുറത്തായാൽ റോബി ഫൗളർ ആരെ ഡിഫൻസിൽ ഇറക്കും എന്ന് കണ്ട് അറിയണം.

Advertisement