ഏകദിനത്തിനുള്ള ശരിയായ ടെംപ്ലേറ്റ് കണ്ടെത്താനായിട്ടില്ല – നിക്കോളസ് പൂരന്‍

വെസ്റ്റിന്‍ഡീസ് ടീമിന് ഇതുവരെ ഏകദിന ഫോര്‍മാറ്റിൽ ശരിയായ റിഥം കണ്ടെത്താനായിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് വെസ്റ്റിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരന്‍. ഇതിൽ ആദ്യം ടീം ശ്രമിക്കേണ്ടത് 50 ഓവര്‍ ബാറ്റ് ചെയ്യുക എന്നതാണെന്നും താരം കൂട്ടിചേര്‍ത്തു.

അടുത്തിടെ ബംഗ്ലാദേശിനോട് ഏകദിന പരമ്പര 3-0ന് വെസ്റ്റിന്‍ഡീസ് പരാജയം ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റ്, ടി20 പരമ്പര വിജയിച്ചുവെങ്കിലും ഏകദിനത്തിൽ ടീം നിഷ്പ്രഭമാകുകയായിരുന്നു.

Comments are closed.