ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവ തിരികെ കൊണ്ടുവരുവാന്‍ ബിസിസിഐ

2019ൽ അവസാനമായി നടത്തിയ ദുലീപ് ട്രോഫിയും ഇറാനി കപ്പും തിരികെ കൊണ്ടു വരുവാന്‍ ബിസിസിഐ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 8 മുതൽ 25 വരെയാവും ദുലീപ് ട്രോഫി നടത്തുക. സോണൽ രീതിയിൽ ആവും ടൂര്‍മ്ണമെന്റ് നടത്തുക. ബിസിസിഐയുടെ അഞ്ച് സോണുകളാണ് ടൂര്‍ണ്ണമെന്റിൽ മത്സരിക്കുക.

അത് പോലെ രഞ്ജി ചാമ്പ്യന്മാരും റെസ്റ്റ് ഓഫ് ഇന്ത്യയും ഏറ്റുമുട്ടുന്ന അഞ്ച് ദിവസത്തെ മത്സരമായ ഇറാനി ട്രോഫിയും ഇത്തവണ നടത്തുവാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 1 മുതൽ 5 വരെയാണ് ടൂര്‍ണ്ണമെന്റ് നടത്തുക.

മധ്യ പ്രദേശ് ആണ് നിലവിലെ രഞ്ജി ചാമ്പ്യന്മാര്‍.