ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്

Westindies

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് വിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. ആദ്യ ഇന്നിംഗ്സിൽ 97 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 162 റൺസിനും ഓള്‍ഔട്ട് ആയ വിന്‍ഡീസ് ആദ്യ ഇന്നിംഗ്സിൽ മോശം ബാറ്റിംഗാണ് പുറത്തെടുത്തതെന്ന് ബ്രാത്‍വൈറ്റ് പറ‍ഞ്ഞു.

വലിയ സ്കോര്‍ നേടാനായില്ലെങ്കിൽ ഏത് ടീമും മത്സരത്തിൽ പിന്നിലായിപ്പോകുമെന്ന് ക്രെയിഗ് ബ്രാത്‍വൈറ്റ് സൂചിപ്പിച്ചു. രണ്ടാം ഇന്നിംഗ്സിലും ടീം മോശമായിരുന്നുവെന്നും എന്നാൽ ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

Previous articleസംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തി, ഇന്ത്യയുടെ വിനു മങ്കഡും ലിസ്റ്റിൽ
Next articleഡൊണ്ണരുമ്മക്ക് പി എസ് ജിയിൽ അഞ്ചു വർഷത്തെ കരാർ, ബുധനാഴ്ച മെഡിക്കൽ