ഒരു അന്താരാഷ്ട്ര ടീമിന്റെയും പ്രധാന കോച്ചെന്ന മുഴുവന്‍ സമയ റോളിന് താല്പര്യമില്ലെന്ന് മഹേല

Mahelajayawardene

മൂന്ന് ഐപിഎലും ഒരു ദി ഹണ്ട്രെഡ് കിരീടവും അടക്കം നാല് കിരീടത്തിലേക്ക് തന്റെ ടീമുകളെ പരിശീലിപ്പിച്ച് നയിക്കുവാന്‍ മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ദ്ധേനേയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാലും താരം അന്താരാഷ്ട്ര ടീമിന്റെ മുഖ്യ കോച്ചെന്ന മുഴുവന്‍ സമയ റോളിന് തനിക്ക് താല്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ശ്രീലങ്കയുടെ കോച്ചായി താരത്തിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് അതിന് താല്പര്യമില്ലെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുന്നതാണ് അഭികാമ്യം എന്നും മഹേല വ്യക്തമാക്കി.

എന്നാൽ ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് എന്ന നിലയിൽ പ്രവര്‍ത്തിക്കുവാന്‍ താന്‍ സന്നദ്ധനാണെന്നും താരം പറഞ്ഞു.

Previous articleലിവർപൂൾ വിട്ട് ഷകീരി ഫ്രഞ്ച് ലീഗിൽ
Next articleഒക്ടോബറിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ ബജ്രംഗ് പൂനിയ മത്സരിക്കില്ല