ഐപിഎലും ടി20 ലോകകപ്പും ഈ വര്‍ഷം നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഡേവ് വാട്മോര്‍

- Advertisement -

കൊറോണ മൂലം ഈ വര്‍ഷം ഐപിഎലോ ടി20 ലോകകപ്പോ നടക്കുവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് മുന്‍ കേരള കോച്ച് ഡേവ് വാട്മോര്‍. താനല്ല ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുവാന്‍ കഴിയുന്ന ശരിയായ വ്യക്തിയല്ലെങ്കിലും ധൃതി പിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ പോകേണ്ട സാഹചര്യം ഒന്നുമില്ലെന്ന് വാട്മോര്‍ വ്യക്തമാക്കി. കാര്യങ്ങളെന്ത് തന്നെയായാലും ഐപിഎലും ടി20 ലോകകപ്പും ഇപ്പോള്‍ നടക്കാവുന്ന സാഹചര്യം അല്ല നിലവിലുള്ളതെന്ന് വാട്മോര്‍ സൂചിപ്പിച്ചു.

കാര്യങ്ങള്‍ എങ്ങനെ വരുന്നു എന്നത് താനും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് വാട്മോര്‍ പറഞ്ഞു. ഇപ്പോള്‍ ഐപിഎല്‍ നടക്കേണ്ട സമയത്ത് അത് നടക്കാതെ വന്നതോടെ ഐപിഎലിന് അനുകൂലമായ പ്രത്യേക ജാലകമെന്നത് ഇനിയില്ലായെന്നുള്ള കാര്യവും അന്താരാഷ്ട്ര താരങ്ങളുടെ ലഭ്യത അവരുടെ ദേശീയ ഡ്യൂട്ടി മൂലം ഐപിഎല്‍ തുടങ്ങുന്ന പക്ഷം വരാതിരിക്കുകയും ചെയ്താല്‍ ടൂര്‍ണ്ണമെന്റിന്റെ പൊലിമ നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ട്.

അതേ സമയം ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്താനാകുമോ എന്നാണ് ബിസിസിഐ നോക്കുന്നത്. ഇതിനെതിരെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ചില ‍ബോര്‍ഡുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഐപിഎലിനായി ഏഷ്യ കപ്പ് ഉപേക്ഷിക്കാനാകില്ലെന്ന പക്ഷമാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റേത്.

Advertisement