“കൂടുതൽ അവസരം ലഭിച്ചത് ഫോം കണ്ടെത്താൻ സഹായിച്ചു” – ഫ്രെഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും മികച്ച ഫോമിലാണ് കൊറോണ വരും മുമ്പുള്ള അവസാന മാസങ്ങളിൽ ഫ്രെഡ് കളിച്ചത്. ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരവും ഫ്രെഡ് ആയേക്കാം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്ററിൽ എത്തിയെങ്കിലും ഇപ്പോൾ മാത്രമാണ് ബ്രസീലിയൻ താരം ഫ്രെഡിന് ഒരു ഇംഗ്ലണ്ടിൽ ഒരു താളം കണ്ടെത്താൻ ആയത്.

ഒലെയുടെ കീഴിൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ച ഫോം കണ്ടെത്താൻ ഗുണകരമായി എന്ന് ഫ്രെഡ് പറഞ്ഞു. ആദ്യ സീസണിൽ ഒരുപാട് സമ്മർദങ്ങൾ ഉണ്ടായിരുന്നു ഒപ്പം ചില സ്വകാര്യ പ്രശ്നങ്ങളും. എന്നാൽ എല്ലാം താൻ ഇപ്പോൾ മറികടന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഇതിലും നന്നായി കളിക്കാൻ തനിക്ക് ആകുമെന്നും ഫ്രെഡ് പറഞ്ഞു. പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ കാത്തു നിൽക്കുകയാണ്. എങ്ങനെ ആയിരിക്കും ലീഗിന്റെ ഭാവി എന്ന് ഇപ്പോഴും താരങ്ങൾക്ക് അറിയില്ല എന്നും ഫ്രെഡ് പറഞ്ഞു.

Advertisement