ടി20 റാങ്കിംഗ് യഥാര്‍ത്ഥ ചിത്രമല്ല, ഇന്ത്യയുടെ റാങ്ക് തന്നെ അലട്ടുന്നില്ല

ഇന്ത്യയുടെ ടെസ്റ്റ് ഏകദിന റാങ്കിംഗിനെ അപേക്ഷിച്ച് വളരെ താഴെയാണ് ടി20 റാങ്കിംഗ് എങ്കിലും അത് തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ടി20യില്‍ ഇന്ത്യയുടെ റാങ്കിംഗ് 5ാം സ്ഥാനത്താണ്, വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരി റാങ്കിംഗ് മെച്ചപ്പെടുത്താനാകുമെന്നാണ് വിരാട് കോഹ്‍ലിയുടെ പ്രതീക്ഷ.

ടെസ്റ്റിനെയും ഏകദിനത്തെയും അപേക്ഷിച്ച് പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന ഫോര്‍മാറ്റാണ് ടി20 എന്ന് പറഞ്ഞ വിരാട് കോഹ്‍ലി ഇപ്പോളത്തെ റാങ്കിംഗ്, ഇന്ത്യയുടെ ടി20യിലെ യഥാര്‍ത്ഥ ചിത്രമല്ല പുറത്ത് കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

തങ്ങള്‍ ടി20യില്‍ അടുത്തൊന്നും തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ ഇറക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ തന്നെ ടി20യിലെ ഇന്ത്യയുടെ റാങ്കിംഗ് അലട്ടുന്നില്ലെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന ഫോര്‍മാറ്റായി ടി20യെ ഇന്ത്യ കാണുന്നതെന്നും വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടു.

Previous articleകേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി മുംബൈ സിറ്റി എഫ്സി
Next articleവിന്‍ഡീസിനെതിരെയുള്ള ടി20 ഏകദിന ടീമുകള്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്