കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി മുംബൈ സിറ്റി എഫ്സി

- Advertisement -

ഐഎസ്എല്ലിൽ വീണ്ടുമൊരു സമനില.വിജയപ്രതീസക്ഷയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി മുംബൈ സിറ്റി എഫ്സി. മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന് വേണ്ടി 75 ആം മിനുട്ടിൽ ഗോളടിച്ചപ്പോൾ രൻട് മിനുറ്റിന് ശേഷം അമീൻ ചേർമിറ്റി മുംബൈയുടെ സമനില ഗോൾ നേടി.

ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങൾ പിറന്നെങ്കിലും ഗോളടിക്കാനുള്ള അവസരം ഇരു ടീമുകൾക്കും ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ മികച്ച സേവുകൾ റെഹ്നേഷ് നടത്തിയിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ ഒരു ബൈസൈക്കിൾ കിക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയ മികച്ച അവസരം. പക്ഷേ ആ മികച്ച ശ്രമം അമ്രീന്ദർ രക്ഷിച്ചു. കളിയിലെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ജെസെലിന്റെ കട്ട്ബാക്ക് അമരീന്ദറിനെ മറികടന്ന് മുംബൈയുടെ വലയിലേക്ക് അടിച്ച് കയറ്റി ബ്ലാസ്റ്റേഴ്സിന്റെ മെസ്സി. എന്നാൽ ഏറെ വൈകാതെ‌ മുംബൈ തിരിച്ചടിച്ചു. അമീൻ ചേർമിറ്റിയുടെ ആദ്യ ശ്രമം റെഹ്നേഷ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ ഗോളാക്കി മാറ്റാൻ മുംബൈ താരത്തിന് സാധിച്ചു. നിലവിൽ 6 പോയന്റുമായി പോയന്റ് നിലയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് .

Advertisement