വിന്‍ഡീസിനെതിരെയുള്ള ടി20 ഏകദിന ടീമുകള്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്

വിന്‍ഡീസിനെതിരെ 2020 ജനുവരിയില്‍ നടക്കുന്ന ഏകദിന/ടി20 ടൂര്‍ണ്ണമെന്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലണ്ട്. മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സങ്ങളിലുമാണ് അയര്‍ലണ്ട് കളിക്കുന്നത്. ഗാരി വില്‍സണില്‍ നിന്ന് ടി20 ക്യാപ്റ്റന്‍സി ഏറ്റെടുത്ത ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിനെ പരമ്പരയില്‍ നയിക്കുക.

സെപ്റ്റംബറില്‍ ആണ് അയര്‍ലണ്ട് അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. അന്ന് നെതര്‍ലാണ്ട്സും സ്കോട്ലാന്‍ഡും ആയിരുന്നു എതിരാളികള്‍. ഫൈനലില്‍ സ്കോട്‍ലാന്‍ഡിനെതിരെ ഒരു റണ്‍സ് വിജയം നേടുവാന്‍ ടീമിന് സാധിച്ചിരുന്നു.

Ireland T20I squad: Andrew Balbirnie (C), Mark Adair, Gareth Delany, George Dockrell, Josh Little, Barry McCarthy, Kevin O’Brien, Boyd Rankin, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Gary Wilson, Craig Young

ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ടീം ഏകദിനങ്ങള്‍ കളിക്കുന്നത്. അന്ന് സിംബാബ്‍വേയ്ക്കെതിരെ മൂന്ന് മത്സരങ്ങളും അയര്‍ലണ്ട് വിജയിക്കുകയായിരുന്നു.

Ireland ODI Squad: Andrew Balbirnie (C), Mark Adair, Gareth Delany, Andrew McBrine, Barry McCarthy, James McCollum, Kevin O’Brien, William Porterfield, Boyd Rankin, Simi Singh, Paul Stirling, Lorcan Tucker, Gary Wilson, Craig Young.

Previous articleടി20 റാങ്കിംഗ് യഥാര്‍ത്ഥ ചിത്രമല്ല, ഇന്ത്യയുടെ റാങ്ക് തന്നെ അലട്ടുന്നില്ല
Next articleഇന്ത്യ ഓസ്ട്രേലിയയില്‍ രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കണമെന്ന് ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ