ഇന്ത്യയില്‍ അടുത്തൊന്നും ഇനി ക്രിക്കറ്റില്ലെന്ന് ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി

Photo: Twitter/@BCCI
- Advertisement -

കോവിഡ്-19 സ്ഥിതി കാരണം ഇന്ത്യയില്‍ അടുത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകത്താകമാനം കായിക ഇനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് തല്‍ക്കാലം പിന്‍സീറ്റില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. മനുഷ്യ ജീവന് മുന്‍തൂക്കം നല്‍കേണ്ട സമയത്ത് കായിക മത്സരങ്ങള്‍ക്ക് തല്‍ക്കാലം വിരാമം ആവാമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

ബുണ്ടെസ് ലീഗ തിരിച്ചുവരുമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ഇന്ത്യയിലെയും ജര്‍മ്മനിയിലെയും സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റമുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ അടുത്തെങ്ങും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.

Advertisement