ക്യാപ്റ്റനാകാണമെന്ന മോഹമില്ല – ബെന്‍ സ്റ്റോക്സ്

Joerootbenstokes

ജോ റൂട്ടിന് പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ബെന്‍ സ്റ്റോക്സിനെ പരിഗണിക്കണമെന്ന തരത്തിൽ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തനിക്ക് ക്യാപ്റ്റന്‍സി മോഹം ഇല്ലെന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്സ്.

ആഷസിലെ മോശം പ്രകടനത്തിന്റെ പേരിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം തലപ്പത്ത് മാറ്റം വരണമെന്ന തരത്തിൽ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. റൂട്ടിന് ഇനിയും ഇംഗ്ലണ്ടിനെ ടെസ്റ്റിൽ നയിക്കുവാനുള്ള കഴിവുണ്ടെന്നും സ്റ്റോക്സ് വ്യക്തമാക്കി.

ജോ റൂട്ടിനെ ക്യാപ്റ്റന്‍സി വിടുവാന്‍ ആരും നിര്‍ബന്ധിക്കരുതെന്നും അലൈസ്റ്റര്‍ കുക്കിനെ പോലെ ദീര്‍ഘ കാലം ഇംഗ്ലണ്ടിനെ നയിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സ്റ്റോക്സ് വ്യക്തമാക്കി.

Previous articleഡി കോക്കിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, പക്ഷേ അത് തങ്ങളെ ഞെട്ടിച്ചു – മാര്‍ക്ക് ബൗച്ചര്‍
Next articleകോഹ്ലി ഇല്ല, രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്, രാഹുൽ നയിക്കും