സെലക്ടർമാർക്കുള്ള ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ ഒഴിവാക്കി ബി.സി.സി.ഐ

- Advertisement -

ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി സെലെക്ടർമാർക്കുള്ള ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ ഒഴിവാക്കി ബി.സി.സി.ഐ. ഇത് പ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ ഉള്ള അംഗങ്ങൾക്ക് ഇനി മുതൽ ബി.സി.സി.ഐ സ്പോൺസർ ചെയ്യുന്ന ആഭ്യന്തര യാത്രകൾക്ക് ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകൾ മാത്രമാവും ലഭിക്കുക. സെലക്ടർമാരെ കൂടാതെ ബി.സി.സി.ഐ ജനറൽ മാനേജർ സാബ കരീമിനും ഇനിമുതൽ ആഭ്യന്തര യാത്രക്ക് എക്കണോമി ക്ലാസ് വിമാന ടിക്കറ്റ് ആവും ലഭിക്കുക.

എന്നാൽ മുഖ്യ സെലക്ടർമാർക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ നൽകുന്നത് തുടരും. ഇത് പ്രകാരം സീനിയർ ടീമിന്റെ മുഖ്യ സെലക്ടറായ സുനിൽ ജോഷിക്കും ജൂനിയർ ടീം സെലക്ടറായ ആശിഷ് കപൂറിനും ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ ലഭിക്കും. അതെ സമയം മറ്റു സെലെക്ടർമാർ വിദേശ യാത്ര യാത്ര ചെയ്യുമ്പോൾ 7 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണെങ്കിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് അവർക്ക് ലഭിക്കും. 2013 മുതലാണ് സെലക്ടർമാർക്ക് ബിസിനസ്സ് ക്ലാസ് വിമാന ടിക്കറ്റുകൾ നല്കാൻ തുടങ്ങിയത്.

Advertisement