പ്രീമിയർ ലീഗ് ക്ലബായ ബേൺലിക്ക് പുതിയ ഉടമകൾ

Burnley New Owners
- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ബേൺലിയെ സ്വന്തമാക്കി അമേരിക്കൻ ഉടമകൾ. അമേരിക്കൻ നിക്ഷേപകരായ ALK ക്യാപിറ്റൽ ആണ് പ്രീമിയർ ലീഗ് ക്ലബായ ബേൺലിയെ സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 84 ശതമാനം ഓഹരികളാണ് അമേരിക്കൻ നിക്ഷേപകർ വാങ്ങിയത്. ബേൺലിയെ പുതിയ ഉടമകൾ വാങ്ങിയതിന് പ്രീമിയർ ലീഗ് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.

അമേരിക്കൻ ഉടമകൾ ക്ലബ്ബിനെ ഏറ്റെടുത്തതോടെ ബേൺലിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് മൈക്ക് ഗാർലിക്ക് സ്ഥാനം ഒഴിയും. പകരം ALK ക്യാപിറ്റൽ ഗോരൂപിന്റെ മാനേജിങ് പാർട്ണർ ആയ അലൻ പേസ് ആവും പുതിയ ചെയർമാൻ. അതെ സമയം മൈക്ക് ഗാർലിക് ക്ലബ്ബിന്റെ ഡയറക്ടർമാരിൽ ഒരാളായി തുടരും.

Advertisement