ഇന്ന് മാഡ്രിഡ് ഡെർബി, ലാലിഗയിൽ രണ്ടാമത് എത്താൻ റയലിനാകുമോ

- Advertisement -

ഇന്ന് ലാലിഗയിലെ 2018-19 സീസണിൽ രണ്ടാം മാഡ്രിഡ് ഡെർബി നടക്കും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് ആണ് ഡെർബി നടക്കുക. ഇതുവരെ ഈ സീസൺ ലാലിഗയിൽ ഹോം ഗ്രൗണ്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെട്ടിട്ടില്ല. ലാലിഗയിൽ ഈ സീസണിൽ ഹോമിൽ പരാജയമറിയാത്ത ഒരേയൊരു ടീമുമാണ് അത്ലറ്റിക്കോ മാഡ്രിഡ്.

പക്ഷെ ലീഗിലെ അവസാന മത്സരത്തിൽ റിയൽ ബെറ്റിസിനോട് അത്ലറ്റിക്കോ പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിൽ നിന്ന് കരകയറി റയലിനെ തോൽപ്പിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനാകും എന്നാണ് പരിശീലകൻ സിമിയോണി വിശ്വസിക്കുന്നത്‌. ഇപ്പോൾ ലാലിഗയിൽ രണ്ടാൻ സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് റയലിനേക്ക രണ്ട് പോയന്റാണ് കൂടുതൽ ഉള്ളത്.

സീസണിൽ ഭൂരിഭാഗം സമയവും ഫോമിൽ ഇല്ലാതിരുന്ന റയൽ മാഡ്രിഡ് ഇപ്പോൾ മികച്ച ഫോമിലാണ് ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ റയൽ അപരാജിതർ ആണ്. ആ ആറു മത്സരത്തിൽ അഞ്ചും റയൽ വിജയിക്കുകയും ചെയ്തിരുന്നു‌. അവസാന മത്സരത്തിൽ ബാഴ്സലോണയെ സമനിലയിൽ പിടിച്ച റയൽ ഇന്ന് ജയിക്കാൻ ആകുമെന്നുള്ള പ്രതീക്ഷയിലാണ്. ഇന്ന് രാത്രി 8.45നാണ് മത്സരം നടക്കുക.

Advertisement