ഈ ടെസ്റ്റില്‍ ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാണ്ടിന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ താരങ്ങള്‍ക്ക് ഒന്നാം ടെസ്റ്റില്‍ സാധിച്ചില്ലെന്ന് പറഞ്ഞ് നായകന്‍ കെയിന്‍ വില്യംസണ്‍. ശ്രീലങ്ക മികച്ച രീതിയില്‍ കളിച്ചുവെന്നും മത്സരത്തില്‍ വിജയം അവര്‍ക്ക് അര്‍ഹമായിരുന്നുവെന്നും വില്യംസണ്‍ പറഞ്ഞു. ക്രിക്കറ്റിന് അനുകൂലമായ പിച്ചായിരുന്നു ഗോളിലേതെന്നും ടീം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ബൗളിംഗ് മികച്ച നിന്നില്ലെന്ന് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.

ഈ മത്സരത്തില്‍ നിന്ന് ഒട്ടേറെ പോസ്റ്റീവ് കാര്യങ്ങളുണ്ടെന്നും റാങ്കിംഗും പോയിന്റുമെല്ലാം രണ്ടാം സ്ഥാനത്തെ കാര്യങ്ങളാണെന്നും ഏറ്റവും പ്രധാനം തങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ ഗുണനിലവാരമാണെന്നും വില്യംസണ്‍ സൂചിപ്പിച്ചു.

Previous articleസീസണിലെ ആദ്യ ജയം തേടി ഷെഫീൾഡും പാലസും ഇന്ന് നേർക്കുനേർ
Next articleഇന്ത്യൻ U-19 ടീമിന് വിജയ തുടക്കം!!