ഇന്ത്യൻ U-19 ടീമിന് വിജയ തുടക്കം!!

ഒ എഫ് സി യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് വിജയ തുടക്കം. വനുവാതുവിൽ വെച്ച് ആതിഥേയരെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിന് ആണ് വിജയിച്ചത്. വനുവാതു ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾ. 78ആം മിനുട്ടിൽ സുമിത് റതിയാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

മലയാളി താരം മുഹമ്മദ് റാഫി ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ന്യൂകാദിലോണിയക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓഗസ്റ്റ് 21നാണ് മത്സരം.