ബംഗ്ലാദേശിലേക്കുള്ള U-19 പരമ്പര റദ്ദാക്കി ന്യൂസിലാണ്ട്

- Advertisement -

ന്യൂസിലാണ്ട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടൂര്‍ ഇരു ബോര്‍ഡുകളും തമ്മില്‍ കൂടിയാലോചിച്ച് റദ്ദാക്കുവാന്‍ തീരുമാനിച്ച്. ക്രൈസ്റ്റ്ചര്‍ച്ച് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുവനിരയെ ബംഗ്ലാദേശിലേക്ക് അയയ്ക്കുന്നത് അനുചിതമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. ആദ്യം പരമ്പര മാറ്റി വയ്ക്കുമെന്നാണ് അറിയിച്ചതെങ്കിലും പിന്നീട് പരമ്പര റദ്ദാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

തങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അത് ഉള്‍ക്കൊണ്ടുെവെന്നും ബംഗ്ലാദേശ് ബോര്‍ഡിനോട് വളരെയധികം ബഹുമാനവുമുള്ളതാണെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചിലെ സംഭവങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ സഹായിക്കുമെന്നാണ് ബാര്‍ക്ലേ വ്യക്തമാക്കിയത്.

Advertisement