ന്യൂസിലാണ്ടിന് മുന്നിൽ നിലയുറപ്പിക്കുവാനാകാതെ അയര്‍ലണ്ട്, 88 റൺസ് തോൽവി

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും തോൽവിയേറ്റ് വാങ്ങി അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാണ്ട് 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡെയിന്‍ ക്ലീവര്‍ 78 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഫിന്‍ അല്ലന്‍ 35 റൺസും ഗ്ലെന്‍ ഫിലിപ്പ്സ് 23 റൺസും നേടി. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും ജോഷ്വ ലിറ്റിലും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 13.5 ഓവറിൽ 91 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 27 റൺസ് നേടിയ മാര്‍ക്ക് അഡൈര്‍ ആണ് ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 21 റൺസും നേടി. ന്യൂസിലാണ്ടിന് വേണ്ടി മൈക്കൽ ബ്രേസ്വെല്ലും ഇഷ് സോധിയും മൂന്ന് വീതം വിക്കറ്റും ജേക്കബ് ഡഫി രണ്ട് വിക്കറ്റും നേടി.