മൂന്ന് ടി20കളിൽ ന്യൂസിലാണ്ടിന് മൂന്ന് നായകന്മാര്‍

Newzealand

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മൂന്ന് ടി20 നായകന്മാരായിരിക്കും ടീമിനെ നയിക്കുക എന്ന് പറഞ്ഞ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ന് നടക്കുന്ന ടി20 മത്സരത്തിൽ ടീമിനെ ടിം സൗത്തി നയിക്കുമന്ന് ന്യൂസിലാണ്ട് അറിയിച്ചു.

അവശേഷിക്കുന്ന മത്സരങ്ങളിലെ ക്യാപ്റ്റന്മാരെ പിന്നീട് മാത്രമാകും പ്രഖ്യാപിക്കുക. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന പരമ്പരയിൽ നിന്ന് ന്യൂസിലാണ്ടിന്റെ സ്ഥിരം നായകന്‍ കെയിന്‍ വില്യംസൺ പിന്മാറിയിരുന്നു.

Previous articleഅർജന്റീനൻ താരം റൊമേരോയ്ക്ക് പരിക്ക്
Next articleഫോര്‍മാറ്റുകള്‍ മൂന്നും ഒരു പോലെ പ്രാധാന്യമുള്ളത് – രാഹുല്‍ ദ്രാവിഡ്