സൗത്ത് ഓസ്ട്രേലിയയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്കുള്ള മാറ്റം, ആഡം സംപ ലക്ഷ്യം വയ്ക്കുന്നത് ടെസ്റ്റ് സ്ഥാനം

- Advertisement -

ഏഴ് സീസണുകള്‍ക്ക് ശേഷം സൗത്ത് ഓസ്ട്രേലിയയോട് വിട പറഞ്ഞ് ന്യൂ സൗത്ത് വെയില്‍സിലേക്ക് ചേക്കേറുന്ന ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപ ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവാണെന്ന സൂചന നല്‍കി കഴിഞ്ഞിരിക്കുകയാണ്. 2012ല്‍ ന്യൂ സൗത്ത് വെയില്‍സിന് വേണ്ടിയാണ് സംപ തന്റെ ഫസ്റ്റ്-ക്ലാസ്സ് അരങ്ങേറ്റം കുറിയ്ക്കുന്നത്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇതുവരെ ഓസ്ട്രേലിയയ്ക്കായി 108 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയന്‍ താരം ഇതുവരെ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. സ്റ്റീവ് ഒക്കേഫെ റിട്ടയര്‍ ചെയ്ത ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ നഥാന്‍ ലയണിനൊപ്പം ഇനി സ്പിന്‍ ദൗത്യം കൈയ്യാളുക സംപയാവും.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍ എന്നീ മുന്‍ നിര ഓസ്ട്രേലിയന്‍ താരങ്ങളോടൊപ്പമാണ് ന്യൂ സൗത്ത് വെയില്‍സില്‍ സംപ ഡ്രെസ്സിംഗ് റൂം പങ്കു വയ്ക്കുക. നഥാന്‍ ലയണിനൊപ്പം കളിക്കുക എന്നത് താന്‍ ഉറ്റുനോക്കുന്ന കാര്യമാണെന്നും ആഡം വ്യക്തമാക്കി.

Advertisement