ഇംഗ്ലണ്ട് ടീമിൽ കൊറോണ ബാധ വന്നപ്പോള്‍ ടൂര്‍ ഉപേക്ഷിക്കണമെന്ന് തോന്നിയില്ല – ബാബര്‍ അസം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലും കൊറോണയെത്തി സമ്പൂര്‍ണ്ണ അഴിച്ചുപണിയുമായി പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് തങ്ങള്‍ക്ക് തോന്നിയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.

ഇംഗ്ലണ്ടിന്റെ സ്ക്വാഡ് മുഴുവനായി ഐസലോഷനിലേക്ക് നീക്കേണ്ട സാഹചര്യം ആണ് മൂന്ന് താരങ്ങള്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കൊറോണ വന്നതിനെത്തുടര്‍ന്നുണ്ടായത്. അതിന് ശേഷം ബെന്‍ സ്റ്റോക്സ് നയിക്കുന്ന 9 പുതുമുഖ താരങ്ങളോടു കൂടിയ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

പാക്കിസ്ഥാനാണ് ഈ കോവിഡ് കാലത്ത് ഏറ്റവും അധികം ടൂറുകള്‍ക്കായി യാത്ര ചെയ്ത ടീം. അതേ സമയം ഇംഗ്ലണ്ടാകട്ടെ ദക്ഷിണാഫ്രിക്കയുടെ ടൂര്‍ കോവിഡ് വര്‍ദ്ധിച്ച സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്‍ താരങ്ങളുടെ മനസ്സി. ഇത്തരത്തിലൊരു ചിന്ത വന്നതേയില്ലെന്നും ബാബര്‍ അസം വ്യക്തമാക്കി.

സ്ക്വാഡിലെ അംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് പിസിബിയും ഇസിബിയും ഉറപ്പ് തന്നിട്ടുണ്ടെന്നും ഈ താരങ്ങളെല്ലാം ബയോ ബബിളിനുള്ളിലും പുറത്തുമായി 18 മാസങ്ങളോളം കഴിഞ്ഞവരാണെന്നും അവരുടെ ഈ വലിയ ത്യാഗത്തിനെ താന്‍ വലിയ കാര്യമായാണ് കാണുന്നതെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞത്.