പോഗ്ബയെ സ്വന്തമാക്കാൻ റെക്കോർഡ് തുക മുടക്കാൻ യുവന്റസ് ഒരുങ്ങുന്നു

- Advertisement -

മധ്യനിരയിൽ പ്രശ്നങ്ങൾ തീർക്കാൻ തങ്ങളുടെ മുൻ മധ്യനിര താരം പോൾ പോഗ്ബയെ തിരികെ ഇറ്റലിയിലേക്ക് കൊണ്ടു വരാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. റെക്കോർഡ് തുക തന്നെ ഇതിനായി മുടക്കാൻ യുവന്റസ് ഒരുങ്ങുകയാണ്. മൂന്ന് വർഷം മുമ്പ് 90 മില്യൺ നൽകി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിൽ നിന്ന് പോഗ്ബയെ സ്വന്തമാക്കിയത്.

പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആ പേരിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ഇതുവരെ ആയിട്ടില്ല. പരിക്കും പലപ്പോയ് താരത്തിന് പ്രശ്നമായി. ആരാധകരിൽ പലരും പോഗ്ബയ്ക്ക് എതിരെ തുടർ വിമർശനങ്ങളും നടത്തുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് പോഗ്ബ സൂചനകൾ നൽകിയിരുന്നു. ഈ അവസരം മുതലെടുക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്‌.

150 മില്യൺ ഒക്കെയാണ് പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. ബ്രൂണോ വന്നതോടെ പോഗ്ബയ്ക്ക് മധ്യനിരയിൽ തിളങ്ങാൻ ആകും എന്നാണ് യുണൈറ്റഡ് ഇപ്പോൾ കരുതുന്നത്. അതുകൊണ്ട് തന്നെ എളുപ്പത്തിൽ പോഗ്ബയെ നഷ്ടപ്പെടുത്താൻ അവർ തയ്യാറാവില്ല.

Advertisement