യുഎഇയെ 191 റൺസിനൊതുക്കി നേപ്പാള്‍

നേപ്പാളിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ യുഎഇ 191 റൺസിന് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ 43.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

മുഹമ്മദ് വസീം 46 പന്തിൽ 50 റൺസ് നേടിയപ്പോള്‍ 35 റൺസ് നേടിയ അലിഷന്‍ ഷറഫു ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. മലയാളി താരങ്ങളായി റിസ്വാന്‍ 22 റൺസും ബേസിൽ ഹമീദ് 24 റൺസും നേടിയപ്പോള്‍ വൃതിയ അരവിന്ദ് 25 റൺസ് നേടി.

നേപ്പാളിനായി സോംപാൽ കമിയും ലളിത് രാജ്ബന്‍ഷിയും 3 വീതം വിക്കറ്റ് നേടി.