പാക്കിസ്ഥാനെ വീഴ്ത്തി അയര്‍ലണ്ട്, വിജയം 34 റൺസിന്

പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ 34 റൺസിന്റെ മികച്ച വിജയം നേടി അയര്‍ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18.5 ഓവറിൽ 133 റൺസിന് ഓള്‍ഔട്ട് ആയി.

ഇന്നത്തെ വിജയത്തോടെ അയര്‍ലണ്ട് ടി20 പരമ്പര സ്വന്തമാക്കി. ഗാബി ലൂയിസ് 46 പന്തിൽ 71 റൺസ് നേടിയപ്പോള്‍ ആമി ഹണ്ടര്‍(40), ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്(37) എന്നിവരാണ് ടീമിനെ 167 റൺസിലേക്ക് എത്തിച്ചത്.

50 റൺസ് നേടിയ ജവേരിയ ഖാന്‍ ‍ഒഴികെ ആര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 133 റൺസിൽ അവസാനിച്ചു. അര്‍ലീന്‍ കെല്ലിയും ലോറ ഡെലാനിയും മൂന്ന് വീതം വിക്കറ്റും ജെയന്‍ മഗ്വൈര്‍ 2 വിക്കറ്റും അയര്‍ലണ്ടിനായി നേടി.