തുടക്കം തകര്‍ച്ചയോടെ, യുഎഇയുടെ സമ്മര്‍ദ്ദത്തെ മറികടന്ന് നേപ്പാള്‍

Sports Correspondent

Gulshanjha
Download the Fanport app now!
Appstore Badge
Google Play Badge 1

യുഎഇയ്ക്കെതിരെ ഏകദിന മത്സരത്തിൽ വിജയവുമായി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 191 റൺസിനൊതുക്കിയ ശേഷം 47.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് നേപ്പാള്‍ വിജയം നേടിയത്.

ഒരു ഘട്ടത്തിൽ 54/4 എന്ന നിലയിലേക്കും 106/6 എന്ന നിലയിലേക്കും നേപ്പോള്‍ വീണുവെങ്കിലും 62 റൺസ് കൂട്ടുകെട്ടുമായി ഗുൽഷന്‍ ജാ – ആരിഫ് ഷെയ്ഖ് കൂട്ടുകെട്ട് ടീമിനെ വിജയത്തിന് അടുത്തേക്കെത്തിച്ചു.

37 റൺസ് നേടിയ ഗുൽഷന്‍ പുറത്തായ ശേഷം സോംപാൽ കമിയും(16*) ആരിഫ് ഷെയ്ഖും(33*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കുശൽ ഭുര്‍ട്ടൽ(35), ഗ്യാനേന്ദ്ര മല്ല(26) എന്നിവരാണ് നേപ്പാളിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

യുഎഇയ്ക്കായി രോഹന്‍ മുസ്തഫ മൂന്നും ഹസ്രത്ത് ബിലാല്‍ രണ്ടും വിക്കറ്റ് നേടി.