ഇന്ത്യ ടി20യിൽ നെഹ്റയെ കോച്ച് ആക്കണം എന്ന് ഹർഭജൻ

ദ്രാവിഡിനെ പോലെ ഒരു താരമല്ല ഇന്ത്യക്ക് ടി20യിൽ കോച്ച് ആയി വേണ്ടത് എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം സംസാരിക്കുക ആയിരുന്നു ഹർഭജൻ സിങ്. ഇന്ത്യക്ക് കോച്ചായി വേണ്ടത് ടി20യിൽ നിന്ന് അടുത്ത കാലത്ത് വിരമിച്ച പോലൊരു താരമാണ്. അല്ലായെങ്കിൽ ഇന്ത്യ നെഹ്റയെ പോലൊ ഒരാളെ കോച്ച് ആക്കി എത്തിക്കണം. ഹർഭജൻ പറഞ്ഞു.

Picsart 22 11 11 00 33 21 412

നെഹ്റ ഗുജറാത്ത് ടൈറ്റൻസിനെ ഐ പി എൽ ചാമ്പ്യന്മാർ ആക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് ദയനീയം ആയിരുന്നു എന്നും ഇന്ത്യ ആദ്യ 12 ഓവറിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനം പോലെ ആണ് ബാറ്റ് ചെയ്തത് എന്നും ഹർഭജൻ പറഞ്ഞു. ഇന്ത്യ ഹാർദ്ദികിനെ ക്യാപ്റ്റൻ ആക്കുന്നത് ആലോചിക്കണം എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.