ലീഗ് കപ്പ് നാലാം റൗണ്ടിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

ഇംഗ്ലീഷ് ലീഗ് കപ്പ് നാലാം റൗണ്ടിൽ വമ്പൻ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾ ഒരിക്കൽ കൂടി മുഖാമുഖം വരും. കഴിഞ്ഞ സീസണിൽ ലീഗ് കപ്പ് ജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ മറികടന്നിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് വിൻസെന്റ് കൊമ്പനിയുടെ ബേർൺലിയെ ആണ് നേരിടുക. വോൾവ്സിന് ഗില്ലിങ്ഹാം ആണ് എതിരാളികൾ.

ലീഗ് കപ്പ്

സൗതാപ്റ്റൺ ലിങ്കൻ സിറ്റിയെയും നോട്ടിങ്ഹാം ഫോറസ്റ്റ് ബ്ലാക്ബേൺ റോവേഴ്‌സിനെയും നേരിടും. ന്യൂകാസ്റ്റിൽ യുണൈറ്റഡ് ബോർൺമൗതിനെ നേരിടുമ്പോൾ ലെസ്റ്റർ സിറ്റിക്ക് എം.കെ ഡോൺസ് ആണ് എതിരാളികൾ. ബ്രൈറ്റൺ ചാൾട്ടൻ അത്ലറ്റികിനെ ആണ് നാലാം റൗണ്ടിൽ നേരിടുക. ലോകകപ്പ് കഴിഞ്ഞ ശേഷം അടുത്ത ആഴ്ച ഡിസംബർ 19 നു ആണ് ലീഗ് കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ നടക്കുക.