കേന്ദ്ര കരാര്‍ നിരസിച്ച് ജെയിംസ് നീഷം

Sports Correspondent

Jamesneesham

ന്യൂസിലാണ്ട് ബോര്‍ഡ് നൽകിയ കേന്ദ്ര കരാര്‍ നിരസിച്ച് ജെയിംസ് നീഷം. തുടക്കത്തിൽ ബോര്‍ഡ് നീഷത്തിന് കേന്ദ്ര കരാര്‍ നൽകിയിരുന്നില്ല. നീഷത്തിന് പിന്നീട് ബോര്‍ഡ് കരാര്‍ മുന്നോട്ട് വെച്ചുവെങ്കിലും തന്റെ വിവിധ ടി20 ലീഗുകളിലെ പങ്കാളിത്തവുമായി മുന്നോട്ട് പോകുവാനാ് താരം അറിയിച്ചത്.

താന്‍ കേന്ദ്ര കരാര്‍ സ്വീകരിക്കുവാന്‍ ജൂലൈയിൽ സന്നദ്ധനായിരുന്നുവെന്നും എന്നാൽ തനിക്ക് ബോര്‍ഡ് അത് നല്‍കാത്ത പക്ഷം താന്‍ മറ്റു ലീഗുകളുമായി കരാറിലെത്തിയെന്നും അത് പിന്മാറി ന്യൂസിലാണ്ട് ക്രിക്കറ്റുമായി തിരികെ കരാറിലെത്തുക എന്നത് ശരിയായ കാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

രാജ്യത്തിന് മേലെ പണത്തിന് പ്രാമുഖ്യം താന്‍ നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് വിശദീകരണവുമായി താരം തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.