ബെൻ ഫോസ്റ്റർ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

20220916 012257

ബെൻ ഫോസ്റ്റർ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിട്ട ഫോസ്റ്റർ പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ നിരസിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

അവസാന നാലു വർഷം ആയി വാറ്റ്ഫോർഡിൽ ആയിരുന്നു ഫോസ്റ്റർ കളിച്ചിരുന്നത്. രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ ഫോസ്റ്റർ വാറ്റ്ഫോർഡിനായി കളിച്ചിട്ടുണ്ട്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലോണടിസ്ഥാനത്തിൽ രണ്ട് സീസണിലും താരം വാറ്റ്ഫോർഡിനായി കളിച്ചിരുന്നു.

ബെൻ ഫോസ്റ്റർ

2005-06 സീസണിൽ വാറ്റ്ഫോർഡിന്റെ പ്രമോഷനിൽ വലിയ പങ്കുവഹിച്ച താരമായിരുന്നു ഫോസ്റ്റർ. അന്ന് വാറ്റ്ഫോർഡിലെ സീസണിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുമ്പ് വെസ്റ്റ് ബ്രോം, ബർമിങ്ഹാം സിറ്റി എന്നിവർക്കായും ഫോസ്റ്റർ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഫോസ്റ്റർ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.