റണ്‍സ് കണ്ടെത്തുക, അതും വലിയ തോതില്‍: മാക്സ്വെല്‍

പാക്കിസ്ഥാനെതിരെയുള്ള ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഒട്ടനവധി പുതുമുഖ താരങ്ങളെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിനു തന്റെ സ്ഥാനം നഷ്ടമാകുന്നതാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 5 പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മാക്സ്വെല്ല് ഒഴിവാക്കപ്പെടുകയായിരുന്നു. സീനിയര്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ വിലക്കില്‍ തുടരുന്നത് മാക്സ്വെല്ലിനെപ്പോലുള്ള സീനിയര്‍ താരത്തിനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും അത് സംഭവിച്ചില്ല.

എന്നാല്‍ താരത്തിനോട് ആദ്യം ഫസ്റ്റ് ക്ലാസ്സില്‍ വലിയ ശതകങ്ങള്‍ നേടുവാനാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞത്. ഇക്കാര്യം മാക്സ്വെല്ലിനോട് സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കൂടുതല്‍ റണ്‍സ് കണ്ടെത്തുക എന്ന ലളിതമായ കാര്യമാണ് താന്‍ ചെയ്യേണ്ടതെന്നും സ്ഥിതിയെക്കുറിച്ച് വിശദീകരിച്ച് മാക്സ്വെല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ചതായിരുന്നു അതുപോലെത്തന്നെ ഈ വര്‍ഷവും സാധിച്ചാല്‍ തനിക്ക് തിരികെയെത്താനാകുമെന്ന് മാക്സ്വെല്‍ അഭിപ്രായപ്പെട്ടു.

Previous articleമൂന്നാം ടെസ്റ്റിനു ശേഷം പന്തിന്റെ റാങ്ക് 111, ടെസ്റ്റ് റാങ്കിംഗില്‍ രാഹുല്‍ 19ാം സ്ഥാനത്ത്
Next articleപരാജയത്തോടെ എടികെയുടെ പ്രീസീസൺ ടൂറിന് അവസാനം