പരാജയത്തോടെ എടികെയുടെ പ്രീസീസൺ ടൂറിന് അവസാനം

- Advertisement -

സ്പെയിനിലെ പ്രീസീസൺ ടൂറിലെ അവസാന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ജുമില്ലയ്ക്കെതിരെയാണ് എ ടി കെ പരാജയപ്പെട്ടത്. സെഗുണ്ട ബി ഡിവിഷൻ ക്ലബാണ് ജുമില്ല. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എ ടി കെയുടെ തോൽവി.

കഴിഞ്ഞ മത്സരത്തി സ്പാനിഷ് ക്ലബായ സി ഡി അൽ മുനെസർ സിറ്റിയെ നേരിട്ട കൊൽക്കത്ത രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ജയിച്ചിരുന്നു. അതിന് തൊട്ടു മുമ്പ് നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനെതിരെയും എടികെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement