ഗവർണേഴ്സ് ഗോൾഡ് കപ്പ് ഒക്ടോബർ 23 മുതൽ

ഗവർണേഴ്സ് ഗോൾഡ് കപ്പിന് അടുത്ത ആഴ്ച സിക്കിമിൽ തുടക്കമാകും. ഒക്ടോബർ 23ന് ആരംഭിക്കുന്ന ടൂർണമെന്റ് ഗവർണേഴ്സ് ഗോൾഡ് കപ്പിന്റെ 38ആമത്തെ എഡിഷനാണ്. ഐ എസ് എൽ റിസേർവ് ടീമുകളും വിദേശ ടീമുകളും അടക്കം 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. എ ടി കെ കൊൽക്കത്തയും ബെംഗളൂരു എഫ് സിയുമാണ് റിസേർവ് ടീമുകളെ രംഗത്ത് ഇറക്കുന്നത്.

നേപ്പാളിൽ നിന്നുള്ള മനങ് മർസംഗ്ഡി ക്ലബ്, ആർമ്ഡ് പോലീസ് ക്ലബ് എന്നിവരും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. നേപ്പാളിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ് മനങ് മർസംഗ്ഗ്ഡി ക്ലബ്.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകൾ:

ബെംഗളൂരു എഫ് സി, എ ടി കെ കൊൽക്കത്ത, മനങ് മർസ്ംഗ്ഡി ക്ലബ്, ആർമ്ഡ് പോലീസ് ക്ലബ്, ആർമി റെഡ്, സൊഗൽബന്ദ് യുണൈറ്റഡ്, റെയിൻബോ, കൊൽക്കത്ത കസ്റ്റംസ്, ജോർജ് ടെലിഗ്രാഫ്, ആര്യൻസ് കൊൽക്കത്ത, യുണൈറ്റഡ് സിക്കിം, സിക്കിം ആക്രമൺ