നടരാജന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് മുഹമ്മദ് ഷമിയെ സമ്മർദ്ദത്തിലാക്കുമെന്ന് മഞ്ചരേക്കർ

Natarajan India
- Advertisement -

യുവതാരം നടരാജന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ സമ്മർദ്ദത്തിലാക്കുമെന്ന് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ കൂടെ നടരാജന്റെ ഇറക്കാൻ കൂടുതൽ സാധ്യത താൻ കാണുന്നുണ്ടെന്നും മഞ്ചരേക്കർ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ നടരാജന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ചരേക്കർ. ഇന്ത്യക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം നടത്തിയ നടരാജൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബുംറക്കും നടരാജനും അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പുറത്തെടുക്കാൻ കഴിയുമെന്നും മഞ്ചരേക്കർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നടരാജന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. ഐ.പി.എല്ലിൽ അവസാന ഓവറുകളിൽ യോർക്കറുകൾ എറിയാനുള്ള താരത്തിന്റെ കഴിവിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് നടരാജൻ ഇന്ത്യൻ ടീമിലെ പ്രധാന ബൗളർമാരോടും സ്ഥാനത്തിന് വേണ്ടി മത്സരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും മഞ്ചരേക്കർ പറഞ്ഞു.

Advertisement