ഗോകുലത്തിനൊപ്പം 10 മലയാളികൾ, ഐ എഫ് എ ഷീൽഡിന് ഇറങ്ങുന്ന ഗോകുലം കേരള ടീം അറിയാം

Img 20201205 Wa0035
Credit: Twitter
- Advertisement -

നാളെ കൊൽക്കത്തയിൽ ആരംഭിക്കുന്ന ഐ എഫ് എ ഷീൽഡിനായുള്ള ടീം ഗോകുലം കേരള പ്രഖ്യാപിച്ചു.ഐ എഫ് എ ഷീൽഡിനു 24 അംഗ സ്‌ക്വാഡ് ആണ് ഗോകുലം രജിസ്റ്റർ ചെയ്തത്. ഐ എഫ് എ ഷീൽഡിന് മൂന്നു വിദേശ താരങ്ങളെ മാത്രമേ ഉൾപെടുത്താൻ കഴിയുകയുള്ളു. അതുകൊണ്ടു അഫ്ഘാൻ താരം മുഹമ്മദ് ഷെരീഫിനെ ടീമിൽ ഉൾപ്പെടുത്തിയില്ല.

ഗോകുലത്തിന്റെ സ്‌ക്വാഡിൽ 10 മലയാളികൾ ആണ് ഉള്ളത്. ഇതിൽ മൂന്ന് പേര്, എമിൽ ബെന്നി, ജാസിം, താഹിർ സമാൻ, റിസേർവ് സ്‌ക്വാഡിൽ നിന്നും പ്രൊമോട്ട് ചെയ്യപ്പെട്ടവർ ആണ്. വിദേശ താരം അവാൽ മുഹമ്മദ് ഗോകുലത്തെ നയിക്കും. മലയാളി താരം ഉബൈദ് ആണ് വൈസ് ക്യാപ്റ്റൻ.

ടീം ലിസ്റ്റ്

ഗോൾകീപ്പർസ്: സി കെ ഉബൈദ്, വിഘ്‌നേശ്വരൻ ഭാസ്കരൻ, പി എ അജ്മൽ

ഡിഫെൻഡേർസ്: റോവിൽസൺ റോഡ്രിഗസ്, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിൻ ജോർജ്, നവോച്ച സിംഗ്, സോഡിങ്ലിയാന, സെബാസ്റ്റ്യൻ, അശോക് സിംഗ്, മുഹമ്മദ് അവാൽ (ക്യാപ്റ്റൻ)

മിഡ്‌ഫീൽഡർസ്: മുഹമ്മദ് റാഷിദ്, ഷിബിൽ മുഹമ്മദ്, മുത്തു ഇരുളാണ്ടി മായാകണ്ണൻ, സൽമാൻ കെ, വിൻസി ബാരെറ്റോ, താഹിർ സമാൻ, എം സ് ജിതിൻ.

ഫോവേഡ്സ്: എമിൽ ബെന്നി, സാലിയോ ഗുയിണ്ടോ, ഡെന്നിസ് ആഗ്യരെ, റൊണാൾഡ്‌ സിംഗ്, ലാൽറോമാവിയ

Advertisement