നസീം ഷായ്ക്ക് ന്യുമോണിയ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷായ്ക്ക് ന്യുമോണിയ. താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നതിനാൽ തന്നെ താരം ഇനി അവശേഷിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിൽ കളിക്കില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം താരത്തിന്റെ മെഡിക്കൽ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്.

താരം ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റായി തിരികെ ടീമിലേക്ക് എത്തുമെന്നാണ് പിസിബിയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം ന്യൂസിലാണ്ടും ബംഗ്ലാദേശും അടങ്ങിയ ത്രിരാഷ്ട്ര ടി20 പരമ്പരയിലാണ് പാക്കിസ്ഥാന്‍ കളിക്കുക. ഒക്ടോബര്‍ 7 മുതൽ 14 വരെയാണ് ഈ പരമ്പര നടക്കുന്നത്.

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ മെൽബേണിൽ ഒക്ടോബര്‍ 23ന് ആണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.