ബുമ്ര ലോകകപ്പിനില്ല, ഇന്ത്യക്ക് വൻ തിരിച്ചടി

Bumrah

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ജസ്പ്രിത് ബുമ്ര ഉണ്ടാകില്ല. താരത്തിന് ഇന്നലെ ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിനു മുമ്പ് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്നും താരം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ഉണ്ടാകില്ല എന്നും ബി സി സി ഐ വക്താക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Picsart 22 09 21 12 27 08 786

നീണ്ട കാലമായി പരിക്കുമായി ബുദ്ധിമുട്ടുന്ന ബുമ്ര കഴിഞ്ഞ ഓസ്ട്രേലിയ പരമ്പരയിൽ ആയിരുന്നു തിരിച്ചെത്തിയത്. അതിനു പിന്നാലെ പരിക്ക് ഏൽക്കുക ആയിരുന്നു. ബുമ്ര ഇല്ലാത്തത് ഇന്ത്യയുടെ ഡെത്ത് ബൗളിംഗിനെ വലിയ രീതിയിൽ ഏഷ്യാ കപ്പിൽ ബാധിച്ചിരുന്നു.

ബുമ്രയ്ക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരില്ല എങ്കിലും താരം 6 മാസത്തോളം പുറത്ത് ഇരിക്കും. നേരത്തെ പരിക്ക് കാരണം ജഡേജയെയ്യ്ം ഇന്ത്യക്ക് നഷ്ടമായിരുന്നു‌. ബുമ്രയുടെ അഭാവത്തിൽ ആര് ലോകകപ്പ് സ്ക്വാഡിലേക്ക് എത്തും എന്നതാകിം ഇനി ഉറ്റു നോക്കുന്നത്.