പഴയ കാലം ഓർമ്മിപ്പിച്ച് സുരേഷ് റെയ്നയുടെ ഒരു മാരക ക്യാച്ച്

ഇന്നലെ റോഡ് സേഫ്റ്റി സീരീസിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്ന തന്റെ ഫീൽഡിങ് മികവ് ഒരിക്കൽ കൂടെ കാണിച്ചു തന്നു‌. ഇന്ത്യ കണ്ട മികച്ച ഫീൽഡർമാരിൽ ഒരാളായ റെയ്ന ഇന്നലെ ഇന്ത്യൻ ഇതിഹാസങ്ങൾക്കായി ചെയ്ത ക്യാച്ച് ഇപ്പോൾ വൈറലായിരിക്കുകയാണ്‌.

ഇന്ത്യ ലെജൻഡ്‌സും ഓസ്‌ട്രേലിയ ലെജൻഡ്‌സും തമ്മിലുള്ള റോഡ് സേഫ്റ്റി വേൾഡ് സീരീസ് മത്സരത്തിനിടെ ആയിരുന്നു റെയ്‌നയുടെ ഗംഭീര ക്യാച്ച്. ഓസ്‌ട്രേലിയയുടെ ബെൻ ഡങ്ക് 16-ാം ഓവറിൽ അഭിമന്യു മിഥുനെ ബൗണ്ടറി അടിക്കാൻ ശ്രമിക്കവെ ആണ് റെയ്‌ന ഇടത് വശത്തേക്ക് ചാടി ഒരു ഗംഭീര ക്യാച്ച് പൂർത്തിയാക്കിയത്.

ഇന്നലെ മത്സരം മഴ കാരണം പകുതിക്ക് നിർത്തിവെച്ചിരുന്നു.