ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു

കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം 2019ല്‍ കെന്റിനായി 147 റണ്‍സ് നേടിയിരുന്നു. ഇതില്‍ 12 പന്തില്‍ 43 റണ്‍സ് നേടിയ തകര്‍പ്പന്‍ പ്രകടനവും അടങ്ങുന്നു. എട്ട് വിക്കറ്റും താരം കെന്റിന് വേണ്ടി നേടിയിട്ടുണ്ട് കഴിഞ്ഞ സീസണില്‍. താന്‍ കെന്റിലെ ആദ്യ സീസണ്‍ ആസ്വദിച്ചുവെന്നും ഇവിടെ വീണ്ടും ഒരിക്കല്‍ കൂടി കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നബി വ്യക്തമാക്കി.

നബിയുടെ സേവനം വീണ്ടും സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെന്റ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ ഡൗണ്‍ടൗണ്‍ വ്യക്തമാക്കി.

Previous articleരാജസ്ഥാൻ റോയൽസ് വിട്ട് അജിങ്കെ രഹാനെ ഡൽഹി ക്യാപിറ്റൽസിൽ
Next articleഅഫ്ഗാനെതിരെ എന്നും ഇന്ത്യക്ക് മികച്ച റെക്കോർഡ്!