അഫ്ഗാനെതിരെ എന്നും ഇന്ത്യക്ക് മികച്ച റെക്കോർഡ്!

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ. ഇപ്പോൾ അഫ്ഗാനിസ്ഥാൻ മെച്ചപ്പെട്ട ടീം ആയിട്ടുണ്ട് എങ്കിലും ഇന്ത്യക്ക് എതിരെ ഭൂരിഭാഗം അവസരങ്ങളിലും തിളങ്ങാൻ പറ്റാതിരുന്നവരാണ് അഫ്ഗാൻ. ഇന്ത്യക്ക് അത്ര മികച്ച റെക്കോർഡ് ആണ് അഫ്ഗാനെതിരെ ഇതുവരെ ഉള്ളത്.

അഫ്ഗാനെതിരെ ഇതുവരെ 12 മത്സരങ്ങൾ ആണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അതിൽ 8 തവണയും വിജയിക്കാൻ ഇന്ത്യക്ക് ആയിരുന്നു. 2 തവണ മാത്രമാണ് ഇന്ത്യ പരാജയപ്പെടേണ്ടി വന്നത്. രണ്ട് തവണ മത്സരം സമനിലയിൽ ആവുകയും ചെയ്തു. മുൻ കാല പ്രകടനങ്ങൾ പോലെ അഫ്ഗാനെതിരെ ഒരിക്കൽ കൂടെ മികച്ചു നിൽക്കാൻ ആകും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ റാങ്കിംഗിൽ 149ആം സ്ഥാനത്താണ് അഫ്ഗാൻ ഉള്ളത്.

Previous articleടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു
Next articleവിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം