ടി20 സ്ക്വാഡില്‍ തിരികെ എത്തി മുസ്തഫിസുര്‍ റഹ്മാന്‍

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ ടീമിലേക്ക് തിരികെയെത്തി മുസ്തഫിസുര്‍ റഹ്മാന്‍. ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ പരിക്ക് മൂലം താരം പങ്കെടുത്തിരുന്നില്ല. ഐപിഎല്‍ 2018നു ഇടയിലാണ് താരത്തിനു പരിക്കേറ്റത്. അവസാന നിമിഷമാണ് താരം അന്നത്തെ പരമ്പരയില്‍ നിന്ന് പിന്മാറിയത്. അഫ്ഗാനിസ്ഥാനെതിരെ കളിച്ച സ്ക്വാഡില്‍ കാര്യമായ മാറ്റമില്ല. അന്ന് മുസ്തഫിസുറിനു പകരം ടീമില്‍ എത്തിയ അബുള്‍ ഹസന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ജൂലൈ 31നു സെയിന്റ് കിറ്റ്സിലാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഓഗസ്റ്റ് 4, 5 തീയ്യതികളില്‍ അമേരിക്കയിലാണ് നടക്കുന്നത്.

സ്ക്വാഡ്: ഷാകിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹിം, സബ്ബിര്‍ റഹ്മാന്‍, മഹമ്മദുള്ള, മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, മെഹ്ദി ഹസന്‍, നസ്മുള്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍, അബു ജയേദ്, ആരിഫുള്‍ ഹക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച തിരിച്ചുവരവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Next articleടോട്ടൻഹാമിന്റെ തിരിച്ചുവരവും മറികടന്ന് ബാഴ്‌സലോണക്ക് ജയം