മുംബൈ ഇന്ത്യന്‍സ് തന്നെ ഏറെ സഹായിച്ചിട്ടുണ്ട്, അവിടുത്തെ ഫോം തുടരുവാന്‍ മാത്രമാണ് ശ്രമിച്ചത് – ഇഷാന്‍ കിഷന്‍

Ishankishan
- Advertisement -

തന്റെ അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ ശതകവും പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും കരസ്ഥമാക്കിയ ഇഷാന്‍ കിഷന്‍ പറയുന്നത് ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണെന്നാണ്. അവര്‍ തന്നോട് തന്റെ പതിവ് ശൈലിയില്‍ കളിക്കുവാന്‍ ആവശ്യപ്പെട്ടതാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

തന്റെ ആഗ്രഹം ടീമിന്റെ വിജയ സമയത്തും ക്രീസിലുണ്ടാകണമെന്നതായിരുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും കിഷന്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് തന്നെ ഏറെ സഹായിച്ച ഫ്രാഞ്ചൈസിയാണെന്നും അവിടെ തുടര്‍ന്ന ഫോം താന്‍ ഇവിടെയും തുടരുവാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

Advertisement