ആസ്റ്റൺ വില്ലയോടും തോറ്റു, ബ്രൈറ്റണ് തുടർച്ചയായ മൂന്നാം പരാജയം

20220226 230018

ആസ്റ്റൺ വില്ലയോടും ബ്രൈറ്റൺ പരാജയപ്പെട്ടു. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. 17ആം മിനുട്ടിൽ മാറ്റി കാഷിന്റെ വക ആയിരുന്നു ജെറാഡിന്റെ ടീമിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ വാറ്റ്കിൻസും ആസ്റ്റൺ വില്ലക്കായി ഗോൾ നേടി. ഇന്ന് ബ്രൈറ്റണ് ആകെ ഒരു ഷോട്ട് മാത്രമേ ടാർഗറ്റിലേക്ക് അടിക്കാൻ ആയുള്ളൂ.

ബ്രൈറ്റന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. അവസാന മൂന്ന് കളിയിൽ ഒരു ഗോളടിക്കാനും പോട്ടറിന്റെ ടീമിനായില്ല. 26 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ബ്രൈറ്റൺ ഉള്ളത്. 30 പോയിന്റുള്ള ആസ്റ്റൺ വില്ല 12ആമതും നിൽക്കുന്നു.